എൻ ജീവിതമാം ഈ മരക്കൊമ്പിൽ നിൻ്റെ വരവിന്നായ് കാത്തിരിപ്പൂ (2)
എൻ നാമമൊന്നു നീ വിളിക്കുവാനായി ആശയോടിന്നു ഞാൻ കാത്തിരിപ്പൂ (2)
( എൻ ജീവിതമാം ഈ മരക്കൊമ്പിൽ )
കദനം തിങ്ങുമെൻ കൂടാരവാതിൽക്കൽ കരുണ തൻ കടാക്ഷമായൊന്നണയൂ (2)
പങ്കില നിമിഷങ്ങൾ മറന്നിടാം ഞാനിനി ചാരേ വരുന്നു ഞാൻ വിരുന്നൊരുക്കാൻ
നിനക്കായ് വിരുന്നൊരുക്കാൻ ( എൻ ജീവിതമാം ഈ മരക്കൊമ്പിൽ )
സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയിൽ കൈമുതൽ മുഴുവൻ ഞാൻ പങ്കുവയ്ക്കാം (2)
കൈവിരൽത്തുമ്പൊന്നു നീട്ടിനീയെന്നുടെ അന്ധതയെല്ലാം അകറ്റുകില്ലേ ..ഇന്ന്..അകറ്റുകില്ലേ
( എൻ ജീവിതമാം ഈ മരക്കൊമ്പിൽ )