ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തിൽ നിൻ്റെ സർവവും
കുഞ്ഞു നാളിൽ പഠിച്ചതെല്ലാം മറന്നു പോയോ
വിശ്വാസത്തിൻ ദീപമെല്ലാം അണഞ്ഞു പോയോ
പൊന്നു കുഞ്ഞേ ദൈവ സ്നേഹം മറന്നിടല്ലേ
ദൈവമല്ലാതാര് നിന്നെ രക്ഷിക്കാനുള്ളൂ
നിൻ്റെ കുഞ്ഞി കവിളുകളിൽ മുത്തങ്ങൾ നൽകി
ആത്മാവിൻ്റെ വീണമീട്ടി നിന്നെ തഴുകി
അരീരം പാടി പാടി നിന്നെ ഉറക്കി
നെഞ്ഞുണർത്തും ചൂട് നൽകി നിന്നെ വളർത്തി
ഇത്ര നല്ല ദൈവത്തെ നീ മറന്നു പോയോ
ലോക സുഖ മോഹമെല്ലാം കടന്നു പോകും
മാനവൻ്റെ നേട്ടമെല്ലാം തകർന്നു വീഴും
ദൈവത്തെ നീ ആശ്രയിച്ചാൽ രക്ഷ നേടിടും
ഈ ലോകത്തിൽ ധന്യമാകും നിൻ്റെ ജീവിതം
ദൈവം നൽകും ദിവ്യ സ്നേഹം എത്ര സുന്ദരം