ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലർത്തി
എൻ്റെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ
എൻ്റെ പാപ ഭാരമെല്ലാം
തൻ്റെ ചുമലിൽ വഹിച്ചു കൊണ്ട്
എനിക്കായ് കുരിശിൽ മരിച്ചു
എൻ്റെ യേശു എത്ര നല്ലവൻ
എൻ്റെ ആവശ്യങ്ങൾ അറിഞ്ഞു
ആകാശത്തിൻ കിളിവാതിൽ തുറന്നു
എല്ലാം സമൃദ്ധിയായി നല്കിടുന്ന
എൻ്റെ യേശു നല്ല ഇടയൻ
മനോ ഭാരത്താൽ അലഞ്ഞു
മനോ വേദനയാൽ നിറഞ്ഞു
മനം ഉരുകി ഞാൻ കരഞ്ഞിടുമ്പോൾ
എൻ്റെ യേശു എത്ര നല്ലവൻ
രോഗ ശയ്യയിൽ എനിക്ക് വൈദ്യൻ
ശോക വേളയിൽ ആശ്വാസകൻ
കൊടും വെയിൽ അതിൽ തണലും അവൻ
എൻ്റെ യേശു എത്ര വല്ലഭൻ
ഒരു നാളും കൈ വിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകയില്ല
എൻ്റെ യേശു എത്ര വിശ്വസ്തൻ
എൻ്റെ യേശു വന്നിടുമ്പോൾ
തിരു-മാര്വ്വോടണഞ്ഞിടുമ്പോള്
പോയ പോൽ താൻ വേഗം വരും
എൻ്റെ യേശു എത്ര നല്ലവൻ