ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
ശാന്തമായി തീരുമെന് ഉള്ളം (2)
ആ സ്നേഹ നയനം പതിഞ്ഞാല്‍
തൂമഞ്ഞു പോലാവുമെന് ഹൃദയം (2)
ഈശോ നീ വന്നീടണെ മുറിവുണക്കീടെണമേ
സ്നേഹത്തില്‍ തൈലം പൂശി എന്നെ കഴുകേണമേ (ആ വിരല്‍......)
ആ ഭാവമെന്നില്‍ നിറഞ്ഞാല്‍
ക്ഷമിക്കുന്ന സ്നേഹമായ് തീരും
ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍
നൊമ്പരം നന്മയായ് തീരും (2) ഈശോ നീ.....
ആ തിരുമാറോടു ചേര്‍ന്നാല്‍
ആത്മാവിലാനന്ദമൊഴുകും
ആ കരതാരില്‍ ലയിച്ചാല്‍
ജീവിതം ധന്യമായ് തീരും (2) (ആ വിരല്‍..)