ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന് മനസ്സ് തുറന്നു പങ്കിടാൻ ദാഹം
കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
നാഥാ നീ മാത്രം എന്നെ കാത്തിരുന്നിതു വരെയും
ക്രൂശിൽ നീ ചേർത്തു എൻ്റെ രോഗദുരിതങ്ങളെല്ലാം
ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന് മനസ്സ് തുറന്നു പങ്കിടാൻ ദാഹം
കാരിരുമ്പിൻ ആണിയേക്കാൾ കഠോരവേദനയേകി ഞാൻ
ഏറെ നാളായി പാപം ചെയ്തു നിനക്ക് മുൾമുടി മെനഞ്ഞു ഞാൻ
ക്രൂശിതാ ക്ഷമിക്കൂ മറന്നു പോകില്ല നിൻ സ്നേഹം ഞാൻ
മനസ്സ് ഞാനങ്ങിൽ അർപ്പിച്ചീടാം
ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന് മനസ്സ് തുറന്നു പങ്കിടാൻ ദാഹം
പാപം എന്നിൽ ഇല്ല എന്ന് നിരന്തരം ഞാൻ ഓർത്തുപ്പോയി
നീതിമാനായ ഞാൻ ചമഞ്ഞു ചെയ്യേണ്ട നന്മകൾ മറന്നു പോയി
യേശുവേ കനിയൂ അകന്നു പോകാതെ നിന്നാത്മനേ
പകരണെ എന്നും എൻ ജീവനിൽ
(ഒരു നിമിഷം എൻ ....)