പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നഥാനം മിശിഹാ - 2
[ഹാ..ഹാ...ഹാ...ഹാ...ലേ...ലൂയ്യ...(7)
....ആമേൻ....]
അവനത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനും വീരനാം ദൈവം
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധി രാജാനം മിശിഹാ - 2
[ഹാ..ഹാ...ഹാ...ഹാ...ലേ...ലൂയ്യ...(7)
....ആമേൻ....]
അവന് ആര്‍ക്കും കടക്കാരനല്ല
അവനാര്‍ക്കും ബാദ്ധ്യത അല്ല
അവനൊപ്പം പറയാന്‍ ആരുമേയില്ല
അവനേപ്പോല്‍ ആരാധ്യനില്ല....(2)
[ഹാ..ഹാ...ഹാ...ഹാ...ലേ...ലൂയ്യ...(7)
....ആമേൻ....]
കോട കോടി തൻ ദൂത സൈന്യവുമായി
മേഘാ രൂഢനായ് വരുന്നിതാവിരവിൽ
താനപ്രിയ സുതരെ തന്നോട് ചേർക്കാൻ
വേഗം വരുന്നേശു മിശിഹാ - 2
[ഹാ..ഹാ...ഹാ...ഹാ...ലേ...ലൂയ്യ...(7)
....ആമേൻ....]