ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ / യേശു ക്രിസ്തുവിൻ്റെ / ശക്തിയുള്ള
നാമത്തിൽ, അവിടുത്തെ തിരു ശരീര രക്തങ്ങളുടെ യോഗ്യതയാൽ / എല്ലാ
അന്ധകാര ശക്തികളും / പൈശാചിക ബന്ധനങ്ങളും / ദുഃശീലങ്ങളും /
ഞങ്ങളെ വിട്ടു പോകട്ടെ.
ഞങ്ങൾ കർത്താവായ യേശു ക്രിസ്തുവിൻ്റെ /തിരു രക്തത്താൽ /
വിലയ്ക്കു വാങ്ങപ്പെട്ടവരാണ്, അന്ധകാര ശക്തികൾക്ക് / ഞങ്ങളുടെ
മേൽ അധികാരമില്ല. ഞങ്ങൾ യേശു ക്രിസ്തുവിൻ്റെതാണ്.
കർത്താവായ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ ഞങ്ങൾ കൽപ്പിക്കുന്നൂ,
ഞങ്ങളെയും, / കുടുംബാംഗങ്ങളെയും, / സഹ പ്രവർത്തകരെയും /
ബാധിച്ചിരിക്കുന്ന / രോഗത്തിൻ്റെയും തകർച്ചയുടെയും /ദുശ്ശീലത്തിൻ്റെയും /
ദുരാത്മാവേ പുറത്തു വരിക. യേശു ക്രിസ്തുവിൻ്റെ / കുരിശിൻ്റെ കീഴെ /
ഈ ദുരാത്മാക്കൾ ബന്ധിക്കപ്പെടട്ടെ.
തിരു രക്തത്താൽ കഴുകി / ഞങ്ങളെയും ഞങ്ങൾക്കുള്ളവയെയും /
ഞങ്ങൾക്കുള്ളവരെയും / ശുദ്ധീകരിക്കണമേ. വിശുദ്ധ കുരിശിൻ്റെയും
പരിശുദ്ധ കന്യാ മാറിയത്തിൻ്റെയും / വിശുദ്ധ മിഖായേലിൻ്റെയും /
സകല മാലാഖമാരുടെയും / സകല വിശുദ്ധരുടെയും മധ്യസ്ഥതയും /
വിശുദ്ധ പത്രോസ് , പൗലോസ് / ശ്ലീഹന്മാരുടെ അപേക്ഷകളും /
ഞങ്ങൾക്ക് അഭയവും കോട്ടയുമായിരിക്കട്ടെ.
വി.സെബസ്ത്യാനോസിൻ്റെയും / വി.ഗീവർഗ്ഗീസിൻ്റെയും മധ്യസ്ഥതയും /
സകല അപ്പസ്തോലന്മാരുടെയും / രക്ത സാക്ഷികളുടെയും / പ്രാർത്ഥന
സഹായവും / ഞങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ. യേശുവിൻ്റെ /
ശക്തിയുള്ള നാമത്തിൽ / അസൂയയുടെയും, അഹങ്കാരത്തിൻ്റെയും,
അലസതയുടെയും, ശത്രുതയുടെയും , വെറുപ്പിൻ്റെയും,
കോപത്തിൻ്റെയും, ആസക്തികളുടെയും / എല്ലാ ബന്ധനങ്ങളും / ഞങ്ങളിൽ
നിന്ന് അകന്നു പോകട്ടെ.
കർത്താവായ യേശു ക്രിസ്തു / നിത്യ ജീവനിലേക്കും / രക്ഷയുടെ
പൂർണതയിലേക്കും ഞങ്ങളെ നയിക്കുമാറാകട്ടെ.
യേശുവേ സ്തോത്രം..
യേശുവേ നന്ദി ...
യേശുവേ ആരാധനാ.. (തുടർന്നു സ്തുതിക്കുന്നൂ.)
youtube