ത്രിത്വൈയ്ക ദൈവമേ അങ്ങെൻ്റെ ഹൃദയത്തിൽ
എന്നെന്നും വഴുന്നൂ എന്ന് ഞാൻ അറിയുന്നൂ
അങ്ങയെ കൂടാതെ ഒരു നിമിഷം പോലും
ജീവിക്കാൻ ഈ ഭൂവിൽ സാധ്യമല്ല
ഭൂയിൽ പാപം വർധിച്ചതിനാൽ
കൃപയോ അതിലേറെ വർധിക്കുന്നൂ
സാദാരമീ കൃപയേറ്റു വാങ്ങുവോർ
നിന്നിൽ വിശ്വസിച്ചു നിത്യ രക്ഷ നേടിടും
നിൻ കൃപാ സമുദ്രത്തിൽ എൻ പാപ മലിനത
കഴുകി തുടച്ചു നീക്കേണമേ
കൃപക്കുമേൽ കൃപ ചൊരിഞ്ഞെൻ ജീവനെ
നിൻ്റെ പൂർണതയിലേക്ക് നയിക്കേണമേ