യേശു എന്ന് വിളിച്ചതേ ഞാൻ കരഞ്ഞു പോയി
പിന്നെയൊന്നും പറയുവാനായ് കഴിഞ്ഞതില്ല
അത്രയേറെ നൊമ്പരം ഇത്രയേറെ നാളുകൾ
ഉറ്റമിത്രത്തോടു പോലും ചൊല്ലാതൊതുക്കി
ഉള്ളു നൊന്തു നീറുമ്പോഴും പുഞ്ചിരിക്കുവാൻ
ഞാനെന്തേറെ നൊന്തുരുകി പ്രാര്ഥിച്ചുവെന്നോ
ആരുടേയും മുൻപിൽ ചെന്ന് കൈകൾ നീട്ടാതെ
മാനം കാക്കാൻ ഞാൻ എന്തെറേ പാടുപെട്ടെന്നോ
വേദനകൾ ഒന്നൊന്നായി വാതിൽ മുട്ടവെ
നാട് വിട്ടു പോയാലോ എന്നും കരുതി
ഈശോ നാഥാ നീ പോലും കൈ വിട്ടെന്ന്
ഞാൻ ഓർത്തു പോകവേ എൻ കണ്ണ് നിറഞ്ഞു
ഞാൻ ഒരാളെ ആശ്രെയിച്ചെന് വീട് കഴിയേ
ഞാനും കൂടി വീണു പോയാൽ എല്ലാം തകരും
ഏറെക്കുറെ നിർമലമായ ജീവിച്ചിട്ടുമെൻ
കണ്ണുനീരിൻ പാനപാത്രം നീങ്ങിപ്പോയില്ല
നല്ല കാലം കൂടെ നിന്ന സ്നേഹിതരെല്ലാം
ദൈവ ശാപം ആണെനിക്ക് എന്ന് വിധിച്ചു
ആരും കേൾക്കാൻ നിന്നില്ല എൻ ദുഃഖങ്ങൾ
ഞാൻ എൻ്റെ ഭാരമെവിടെ ഇറക്കി വെക്കും
യേശുവിൻ്റെ മുൻപിൽ വീണു കണ്ണീരൊഴുക്കി
എൻ്റെ സഹനങ്ങൾ ക്രൂശിൽ ചേർത്ത് തറക്കാൻ
യേശു എന്ന് വിളിച്ചതേ ഞാൻ കരഞ്ഞു പോയി
പിന്നെ എൻ്റെ ഗദ്ഗദങ്ങൾ പ്രാർത്ഥനയായി