എത്രയും ദയയുള്ള മാതാവേ
നിന് സങ്കേതം തേടി വരുന്നു ഞങ്ങള്‍
നിന് ചാരതോടി അനഞ്ഞവരെ നീ
ഒരു നാളും കൈ വിടിലെല്ലോ തായേ
ഒരു നാളും കൈ വിടിലെല്ലോ തായേ
ശരണം ഗമിപ്പു നിന് ത്രിപാദത്തില്‍
കരുണ തന് നിറകുടം ആകും അമ്മെ
കനിവോടെ ഇവരെ നീ കാക്കണമേ
കന്യകമാരുടെ റാണി നീയെ
എത്രയും ദയയുള്ള മാതാവേ...
നെടിവീര്പും കണ്ണീരും കൈ മുതലായി
അലയുമീ പാപികള്‍ തനയരലോ
അതിരില്ല നിന് ദയ വായ്പിലിധാ
അഭയത്തിനു അണയുന്നു സാധു ശീലര്‍
എത്രയും ദയയുള്ള മാതാവേ...
അവതാരം ചെയ്തൊരു വചനത്തിന്റെ
അമലയാം അംബികെ നന്മ പൂര്നെ
അവനിയില്‍ സുതരുടെ യാചനകള്‍
അലിവോടെ കേട്ട് നീ അഭയമേകു
എത്രയും ദയയുള്ള മാതാവേ...