പരിശുദ്ധാത്മാവേ സഹായക
നിരന്തരമെന്നേ സഹായിക്കണേ
നിത്യവും കൂടെ വസിക്കുന്നോനെ
അഭിഷേകത്തിൻ അഗ്നി നിറച്ചീടണേ
ആത്മീയ ശക്തി അഭിഷേക ഭക്തി
എന്നിൽ നിറഞ്ഞു കവിയണമേ
സെഹിയോനിൽ നിറഞ്ഞ ദൈവാത്മാവേ
എന്നിൽ കത്തി പടരണമേ
എന്നുള്ളിൽ നിറയുന്ന ദൈവിക ശക്തി
ഭൗതിക ശക്തിയെ തകർത്തിടുന്നൂ
പാപ നീതി ന്യായ ബോധ്യങ്ങൾ
എന്നിൽ നിറച്ചെന്നെ അഭിഷേകിക്കൂ
വചനം പഠിക്കുവാൻ കൃപ ചൊരിയണമേ
അനുസ്മരിച്ചീടാനും വരമരുളൂ
ദൈവ പുത്രനു സാക്ഷ്യമേകാൻ
അഭിഷേകനാക്തിയെ ജ്വലിപ്പിച്ചീടൂ