എനിക്കായ് എൻ്റെ ദൈവം
ഏകജാതനെ നൽകി
എനിക്കായ് എൻ്റെ ഈശോ
പരിഹാര ബലിയായി
മനുഷ്യന് വേണ്ടി ക്രൂശിൻ്റെ മാറിൽ
പാപിയെ പോലെ പിടഞ്ഞവനെ
ദൈവ സ്വഭാവം സ്നേഹമാണെന്നു
ലോക സമക്ഷം തെളിയിച്ചു നീ
നിന്ദനം ഏറ്റതും
നഗ്നനായ തീർന്നതും
ഞാൻ പാപ ബന്ധം വെടിയാൻ
ദ്രോഹം പൊറുത്തതും
കേണു പ്രാർത്ഥിച്ചതും
ഞാൻ അനുതാപിയായ തീരാൻ
ചോര ചൊരിഞ്ഞതും
ജീവൻ വെടിഞ്ഞതും
ഞാൻ നിത്യ ജീവൻ നേടാൻ
ദുഖിതനായതും അപ്പമായ് തീർന്നതും
എന്നുള്ളിൽ എന്നെന്നും വാഴാൻ