{ ജീവൻ്റെ ഭോജ്യമാം ഈശോ ...
തിരുവോസ്തിയിൽ വാഴും ഈശോ ...
വാഴ്ത്തുന്നു ഞങ്ങൾ , സ്തുതിക്കുന്നു ഞങ്ങൾ
ആരാധ്യ നായക നിന്നെ ...} x2
ആരാധനാ ... ആരാധനാ .. തിരുവോസ്തിരൂപനെ ആരാധനാ
ആരാധനാ ... ആരാധനാ .. മഹേശ്വര എന്നെന്നും ആരാധനാ
{പരിശുദ്ധ ദേവാലയത്തിൽ ...
നൊന്തു കൈകൂപ്പി നിൽക്കുന്ന ഞങ്ങൾ ..
നീറുന്ന ചിത്തം നിനക്കായ് ..
ഇന്ന് കാണിക്യയായി നൽകിടുന്നു } x2
ആരാധനാ ... ആരാധനാ .. ആത്മീയ സ്നേഹമേ ആരാധനാ
ആരാധനാ ... ആരാധനാ .. മഹോന്നത എന്നെന്നും ആരാധനാ
{ അലിവോടെ തിരുവോസ്തി മുന്നിൽ ...
ഞങ്ങൾ എരിയുന്നു തിരിനാളമായി ...
കനിവോടെ സ്വർഗീയ നാഥാ ...
വന്നു വാഴേണമേ ഞങ്ങളിൽ നീ ...} x2
ആരാധനാ ... ആരാധനാ .. കാരുണ്യ ദീപമേ ആരാധനാ
ആരാധനാ ... ആരാധനാ .. ദയാപര എന്നെന്നും ആരാധനാ