പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിൻ അഭിഷേകം കൊണ്ടെന്നെ നിറയ്ക്കണമേ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ലോകത്തിന്മേൽ വിജയം നേടാൻ ധീരതയേകണമേ
ജലപരപ്പിൽ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
ജനകോടികളിൽ ജ്വലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ(2)
(പരിശുദ്ധാത്മാവേ)
എലിയായിൽ കത്തി ജ്വലിച്ചൊരു പരിശുദ്ധാത്മാവേ
എലിശായിക്കിരട്ടിയേകിയ പരിശുദ്ധാത്മാവേ(2)
ദാനിയേലിന് ശക്തി പകർന്നൊരു പരിശുദ്ധാത്മാവേ (2)
എൻെറയുള്ളിൽ നിറഞ്ഞു കവിയൂ
പരിശുദ്ധാത്മാവേ, പരിശുദ്ധാത്മാവേ (പരിശുദ്ധാത്മാവേ)
സാവൂളിനെ പൗലോസാക്കിയ പരിശുദ്ധാത്മാവേ
ശ്ലീഹന്മാരെ ബലപ്പെടുത്തിയ പരിശുദ്ധാത്മാവേ(2)
രക്ത സാക്ഷിയിൽ ശക്തിയേകിയ പരിശുദ്ധാത്മാവേ(2)
എൻെറയുള്ളിൽ നിറഞ്ഞു കവിയൂ
പരിശുദ്ധാത്മാവേ, പരിശുദ്ധാത്മാവേ (പരിശുദ്ധാത്മാവേ)