എൻ പ്രിയനേ യേശുവേ രക്ഷക (2)
നിൻ കരം എൻ മേൽ വയ്ക്ക
ശുദ്ധി ചെയ്കെന്നെ (2)
ഓ കർത്താവെ നിൻ അഗ്നി എന്നിൽ കത്തട്ടെ (2)
അശുദ്ധി എല്ലാം ചാരമാകട്ടെ
ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2)
എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2)
വെണ്മയായി തീരട്ടെ എൻ്റെതാമെല്ലാം (2)
ഓ കർത്താവെ …
എൻ കാരങ്ങൾ പാദങ്ങൾ പാതകൾ (2)
വെണ്മയായി തീരട്ടെ എൻ്റെതാമെല്ലാം (2)
ഓ കർത്താവെ …
എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ (2)
വെണ്മയായി തീരട്ടെ എൻ്റെതാമെല്ലാം (2)
ഓ കർത്താവെ …