എനിക്കായ് കരുതുന്നവൻ
ഭാരങ്ങൾ വഹിക്കുന്നവൻ
എന്നെ കൈവിടാത്തവൻ
യേശു എൻ കൂടെയുണ്ട്
പരീക്ഷ എൻ്റെ ദൈവം അനുവദിച്ചാൽ
പരിഹാരം എനിക്കായി കരുതീട്ടുണ്ടു
എന്തിനെന്നു ചോദിക്കില്ല ഞാൻ
എൻ്റെ നന്മക്കായെന്നറിയുന്നു ഞാൻ
ഏരി തീയിൽ വീണാലും
അവിടെ ഞാൻ ഏകനല്ല
വീഴുന്നത് തീയിലല്ലാ
എൻ യേശുവിൻ കാരങ്ങളിലായ്
ഘോരമാം ശോധനയിൻ
ആഴങ്ങൾ കടന്നീടുമ്പോൾ
നടക്കുന്നതേശുവത്രെ
ഞാനവൻ കാരങ്ങളിലായ്
ദൈവം എനിക്കനുകൂലം
അത് നന്നായി അറിയുന്നു ഞാൻ
ദൈവം അനുകൂലമെങ്കിൽ
ആർ എനിക്കെതിരായിടും