ക്ലേശകാലത്തു കൂടാര വിരിപ്പാൽ
എന്റെ പ്രിയൻ എന്നെ മറയ്ക്കും
അൽപ കാലം കഴിഞ്ഞു ഉയർന്നതാം പാറമേൽ
എന്നെ അവൻ കയറ്റി നിർത്തും
കല്ലെറിഞ്ഞാൽ അവിടെ കൊള്ളുകില്ല
അമ്പെറിഞ്ഞാൽ വന്നു ചേരുകില്ല (2)
ഉയർന്നതാണാ പാറ ബലമുള്ളതാ പാറ
കർത്താവിന്റെ കൈയാണാ പാറ
(അൽപ കാലം..)
നിന്ദനങ്ങൾ നിനക്കേശുകില്ല
സങ്കടങ്ങൾ നിന്നെ തീണ്ടുകില്ല (2)
നിന്നെ വേട്ടയാടിയ തലകൾക്കു മീതെ നിൻ
ശിരസ്സവാൻ ഉയർത്തി നിർത്തും
(അൽപ കാലം..)