ഒരു ശിമയോനായ് .. ഞാൻ വരാം , നിൻ്റെ കുരിശു ചുമന്നിടാൻ x2
ഒരു വെറോനിക്കയെപോൽ ഞാൻ വരാം , നിൻ്റെ തിരുമുഖം തുടക്കുവാൻ x2
ഈ ജീവിതവും , സർവ ദാനങ്ങളും , തന്നവൻ നീ അല്ലയോ ..?
ഒരു ശിമയോനായ് .. ഞാൻ വരാം , നിൻ്റെ കുരിശു ചുമന്നിടാൻ
ഒരു വെറോനിക്കയെപോൽ ഞാൻ വരാം , നിൻ്റെ തിരുമുഖം തുടക്കുവാൻ
ഈ ജീവിതവും , സർവ ദാനങ്ങളും , തന്നവൻ നീ അല്ലയോ ..?
സക്കേവൂസ് എന്നപോലെ നിൻ മുന്നിൽ , എനിക്കുള്ളതെല്ലാം പങ്കുവയ്ക്കാൻ
കണ്ണീരാൽ പാദങ്ങൾ കഴുകീടം , ഞാൻ സർവ്വതും കാഴ്ച വെക്കാം
ഈ ജീവിതവും , സർവ ദാനങ്ങളും , തന്നവൻ നീ അല്ലയോ ..? x2
ഞാൻ ഒരു ധൂർത്തൻ , അനുതാപിയായി , സ്വന്ത ഭവനത്തിൽ മടങ്ങി വരാം
ഒരു വിശ്വാസനിയായി ഞാൻ വരാം , നിൻ്റെ വസ്ത്രാഞ്ചലത്തിൽ തൊടാൻ
ഈ ജീവിതവും , സർവ ദാനങ്ങളും , തന്നവൻ നീ അല്ലയോ ..?x2
സമരിയക്കാരനെപോലെന്നും , നല്ല അയൽക്കാരൻ ആയിടാൻ
സമരിയക്കാരിയെപോലെന്നും , ഞാൻ നിനക്കായ് സാക്ഷ്യമേകം
ഈ ജീവിതവും , സർവ ദാനങ്ങളും , തന്നവൻ നീ അല്ലയോ ..?x2
ഒരു വിതക്കാരനായി , ഹൃദയങ്ങളിൽ , നിൻ്റെ വചനങ്ങൾ വിതച്ചീടാൻ
ഒരു വിവേകാവതിയായി , ദീപവുമായി , നിൻ്റെ വരവും കാത്തിരിക്കാൻ
ഈ ജീവിതവും , സർവ ദാനങ്ങളും , തന്നവൻ നീ അല്ലയോ ..?x2