നിൻ പാദം പുണർന്നു ഞാൻ ഒന്നു ആരാധിക്കട്ടെ
എൻ കരങ്ങൾ തിരുപാഥേ ഞാൻ ഒന്നു ചേർത്തുവയ്ക്കട്ടെ (2)
നന്മ ചെയ്തു സഞ്ചരിച്ച പാഥങ്ങൾ ഒന്നു ചുംബിച്ചീടട്ടെ
ജീവൻ്റെ നാഥനാം യേശുവേ എൻറെ തംബുരാനേ
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനെ ഞങ്ങൾ ആരാധിക്കുന്നു (2)
ആണിയേറ്റ ദിവ്യപാദം സ്നേഹമോടെ പുണർന്നിടട്ടെ
കൈകൾ നീട്ടി നിൻ തിരുമാറിൽ എന്നെ ചേർത്തിടണേ (2)
ദൈവസ്നേഹം നിറച്ചിടണേ അഭിഷേകങ്ങൾ ചൊരിഞ്ഞിടണേ
ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറക്കണേ (2)
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനെ ഞങ്ങൾ ആരാധിക്കുന്നു (2)
ഭയന്നിടേണ്ട എന്നു മൊഴിഞ്ഞ വചനത്തിൻ അഭിഷേകാഗ്നി
ഹൃദയത്തിൽ ആഴമായി പതിയാൻ കൃപ ചൊരിയൂ (2)
മനസ്സിൻ ഭാരം നീക്കിടേണേ ആത്മശക്തി നൽകിടേണേ
ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറക്കണേ (2)
നിൻ പാദം .... നന്മ ചെയ്തു.... ഉത്ഥാനം ചെയ്തവനേ ...
ഉത്ഥാനം ചെയ്തവനേ...