വിടുതലിൻ ആത്മാവേ എന്നിൽ നിറയണമേ
അഗ്നി തൻ അഭിഷേകമായ് എന്നിൽ പടരണമേ
പാപമെല്ലാം ചമ്പലാക്കണമേ കൃപയാൽ ജ്വലിപ്പിക്കണേ
ഓ അഗ്നി അഭിഷേകമേ (2)
കാറ്റായ് വീശണമേ തീ കാറ്റായ് വീശണമേ
ഇസ്രായേലിൻ പ്രകാശമേ
അഗ്നിയായ് ജ്വലിപ്പിക്കണേ
പരിശുദ്ധാത്മാവേ ഒരു ജ്വാലയായ് മാറണമേ
എന്നിൽ കത്തി പടരണമേ
മുള്ളൂകളെല്ലാം ദഹിചിടട്ടെ
ഹൃത്തിൽ വന്നു വസിച്ചിടണേ (2)
ഓ അഗ്നി അഭിഷേകമേ (2)
കാറ്റായ് വീശണമേ തീ കാറ്റായ് വീശണമേ
ശ്ലീഹരിൽ നിറഞ്ഞ ആത്മാവേ എന്നിൽ നിറയണമേ
പരിശുദ്ധാത്മാവേ ഒരു ജ്വാലയായ് മാറ്റണമേ
അഗ്നിയാൽ സ്നാനം ചെയ്യണമേ
പുതു സൃഷ്ടിയായ് എന്നെ മാറ്റണമേ
സാക്ഷിയായ് മാറ്റണമേ