ജീവനേകും ആത്മവേ
പുതു ജീവിതമേകും ആത്മവേ
തീയായ് മാറാനെന്നിൽ അഗ്നി അയയ്ക്കാണമേ
ആത്മവേ എന്നിൽ നീ കത്തിപ്പടരണമേ
ആത്മവേ എന്നെ നീ തീയായ് മാറ്റണമേ
ഏലിയായുടെ ദൈവമേ അഗ്നി അയയ്ക്കാണമേ
ഏലിശായുടെ ദൈവമേ ശക്തി അയയ്ക്കണമേ
ദാനിയേലിൻ ദൈവമേ എന്നെ ഉണർത്തണമേ
അഗ്നിയായ് ശക്തിയായ് എന്നിൽ നിറയണമേ
ശ്ലീഹന്മാരെ നയിച്ചതുപോൽ എന്നെ നയിക്കണമേ
അഭിഷേകത്തിൻ ശക്തിയാൽ എന്നെ നിറയ്ക്കേണമേ
വചനത്തിൻെറ സാക്ഷിയായ് എന്നെ അയയ്ക്കണമേ
അഗ്നിയായ് ശക്തിയായ് എന്നിൽ നിറയണമേ