ഭൂവാസികളേ യഹോവയ്ക്കാര്‍പ്പിടുവിന്‍ (2)
സന്തോഷത്തോടെ വന്നു കൂടുവിന്‍
സംഗീതത്തോടെ വന്നു പാടുവിന്‍ (2)
അവന് നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന് വല്ലഭനല്ലോ സ്തുതി എന്നുമവന് (2)
യഹോവ തന്നെ വിശ്വസ്തനെന്നറിവിന്
അവന് നമ്മെ വിടുവിച്ചല്ലോ (2)
അവന് നല്ല ഇടയന് തന്റെ ആടുകള്‍ നാം
അവനെ സ്തുതിച്ചിടുവിന്‍ (2) (അവന്..)
യഹോവ തന്നെ ദൈവമെന്നറിവിന്‍
അവന് നമ്മെ മെനഞ്ഞുവല്ലോ (2)
അവന് നമുക്കുള്ളവന്‍ നാം അവനുള്ളവര്‍
അവനെ സ്തുതിച്ചിടുവിന്‍ (2) (അവന്...)