കുരിശാണു രക്ഷ കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നൂ
കുരിശേകും തണലിൽ ഞാനണഞ്ഞീടുന്നൂ
തിരു കുരിശേ പുൽകീടുന്നൂ
മുറിവേറ്റു പിടയും എൻ മേനിയെ
കുരിശോടു ചേർത്തീടുന്നൂ
നീ വഹിച്ച കുരിശോടു ചേർത്ത് വച്ച്
എന്നെയും തറച്ചീടുന്നൂ
കുരിശേന്തി തളരും നിൻ ദാസരെ
ഞാനും തുണച്ചീടട്ടെ
നാഥനില്ലാ കുരിശിനർത്ഥമില്ലല്ലോ
ജീവിതമോ ശൂന്യമല്ലോ
കുരിശാലെ നേടും ഉയർപ്പിന്നായി ഞാൻ
പ്രത്യാശയാർന്നിരിപ്പൂ