ഓരോ നിമിഷവും ദൈവമേ
നിൻസ്തുതി പാടിടും ഞാൻ..
ഓരോ ശ്വാസത്തിലും ദൈവമേ
നിൻ നാമം വാഴ്ത്തിടും ഞാൻ..
നിൻ സ്നേഹമാധുര്യം
ആസ്വദിച്ചങ്ങനെഭൂമിയിൽ മാലാഖയായ്...
പാറിപ്പറക്കും വാനിലെ ദൂതുമായ് പാടി നടന്നീടും - 2
കരയുന്ന കണ്ണിലെ കണ്ണീരൊപ്പാൻ
ഞാനെന്നും പോയിടാം..
നീറുന്ന നെഞ്ചിലെ ഭാരം താങ്ങാൻ
ഞാനെന്നും കൂടിടാം..- 2
ചെയ്യുന്നതെല്ലാം ഈശോയ്ക്കു
വേണ്ടിയാണെന്നുള്ള ചിന്തയാൽ
{ആനന്ദത്തോടെ പുണ്ണ്യ
പ്രവൃത്തികൾചെയ്തു നടന്നീടാം} - 2
(ഓരോ നിമിഷവും ദൈവമേ)
{ചുറ്റിലും നിന്നുടെ ദൈവമഹത്വം
കണ്ടു നമിച്ചീടാം..
ലോക മോഹത്തിൽ നിന്നോടിയന്ന്
നിന് ഹിതം തേടിടാം} - 2
ചെയ്യുന്നതെല്ലാം സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടുമെന്നുള്ളതിനാൽ..
{സന്തോഷത്തോടെ നന്മകളേറെ ചെയ്യുവാനായീടും}- 2
(ഓരോ നിമിഷവും ദൈവമേ)