ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നീടുമ്പോൾ - (2)
നെഞ്ച് തക൪ന്നൂ കരയുമ്പോഴെന്നെ
നെഞ്ചോടു ചേർക്കുമെൻ യേശുനാഥാ
ഓ എൻ്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ
ഓ എൻ്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ
എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്നു
ത്യാഗം സഹിച്ചേറേ നന്മ ചെയ്തു - (2)
കണ്ടില്ലാരുമെൻ നന്മകൾ ഒന്നും
അന്യയായ് എന്നെ തള്ളിയല്ലോ
ഓ എൻ്റെ സ്നേഹമേ ശാന്തിയായി വന്നീടണേ
ഓ എൻ്റെ സ്നേഹമേ ശാന്തിയായി വന്നീടണേ
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങൾ എല്ലാം നേട്ടങ്ങളാക്കി - (2)
എന്നെ ഉയർത്തും നാഥന് വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ എൻ്റെ സ്നേഹമേ കാവലായി വന്നീടണേ
ഓ എൻ്റെ സ്നേഹമേ കാവലായി വന്നീടണേ
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നീടുമ്പോൾ - (2)
നെഞ്ച് തക൪ന്നൂ കരയുമ്പോഴെന്നെ
നെഞ്ചോടു ചേർക്കുമെൻ യേശുനാഥാ
ഓ എൻ്റെ യേശുവേ ഞാൻ എന്നും നിൻ്റെതല്ലോ
ഓ എൻ്റെ യേശുവേ നീ എന്നും എൻ്റെതല്ലോ
നീ എന്നും എൻ്റെതല്ലോ ....നീ എന്നും എൻ്റെതല്ലോ