{ഇട നെഞ്ചിൽ എരിയുന്ന കനലിൻ്റെ ചൂടേറ്റു
കൊഴിയുന്ന കണ്ണുനീർ മുത്തെടുത്തു } x2
{അമ്മെ നിനക്കായ് ഞാൻ കോർത്തൊരുക്കി
അമ്പത്തിമൂന്നുമണി ജപമാല } x2
കണ്ണീരിൽ കനിയുന്നോരമ്മയല്ലേ
ഹൃദയത്തിൻ ആശ്വസഗീതമല്ലേ ?
ഹൃദയേശ്വരനാം നിൻ മകൻ എൻ
കൈകളിൽ നല്കിയൊരമ്മയല്ലേ ?
{അമ്മെ നിൻ സ്നേഹ ലാളനങ്ങൾക്കായി
ഞാൻ നിനക്കേകുന്ന ജപമാല } x2
ഇട നെഞ്ചിൽ എരിയുന്ന കനലിൻ്റെ ചൂടേറ്റു
കൊഴിയുന്ന കണ്ണുനീർ മുത്തെടത്തു
അമ്മെ നിനക്കായ് ഞാൻ കോർത്തൊരുക്കി
അമ്പത്തിമൂന്നുമണി ജപമാല
അമലയാമമ്മ എൻ പുണ്യം അല്ലെ
സ്നേഹത്തിൻ സാഗര തിരകൾ അല്ലെ ?
നിത്യ സഹായത്തിൻ വാതിൽ അല്ലെ
ഒരു നാളും അണയാത്ത ദീപം അല്ലെ ?
{എന്നെ നിൻ മകൻ യേശുവിൽ ചേർക്കാൻ
എന്നുള്ളം നൽകുന്ന ജപമാല } x2
ഇട നെഞ്ചിൽ എരിയുന്ന കനലിൻ്റെ ചൂടേറ്റു
കൊഴിയുന്ന കണ്ണുനീർ മുത്തെടത്തു
അമ്മെ നിനക്കായ് ഞാൻ കോർത്തൊരുക്കി
{അമ്പത്തിമൂന്നുമണി ജപമാല } x3