എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു കൂടെ വാഴുന്നു
രാവും പകലും വാഴുന്നു ദൈവം നിന്നിൽ വാഴുന്നു (2)
ആകാശത്തെങ്ങും തേടേണ്ട നീ താഴേ ഈ ഭൂവിലും തേടേണ്ട നീ
കനിവിൻ നാഥൻ സ്നേഹ സ്വരൂപൻ എന്നും നിൻ്റെ കൂടെയുണ്ട് (2)
ഇന്നു നിൻ്റെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ നിൻ്റെ കൂടെ വാഴും(2) (എമ്മാനുവേൽ...)
ഭൂമിയിൽ ഏകനാണെന്നോർക്കേണ്ട നീ ദുഖങ്ങൾ ഓരോന്നോർത്തു കേഴേണ്ട നീ
സ്നേഹിതനായി സാന്ത്വനമായി ദൈവമെന്നും കൂടെയുണ്ട് (2)
ഇന്നു നിൻ്റെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ നിൻ്റെ കൂടെ വാഴും (2)(എമ്മാനുവേൽ...)