ഞാന്‍ യോഗ്യനല്ല യേശുവേ
നിന് സ്നേഹം പ്രാപിപ്പാന്‍
ഞാന്‍ യോഗ്യനല്ല യേശുവേ
നിന് നന്മ പ്രാപിപ്പാന്‍
എങ്കിലും നീ സ്നേഹിച്ചു
എങ്കിലും നീ മാനിച്ചു (2)
ഇത്ര നല്ല സ്നേഹമേ
നന്ദിയോടെ വാഴ്ത്തും ഞാന്‍ (2)
ഞാന്‍ ദോഷങ്ങള്‍ നിരൂപിച്ചു
ദോഷങ്ങള്‍ പ്രവര്‍ത്തിച്ചു (2)
എങ്കിലും കനിഞ്ഞു നീ
എങ്കിലും ക്ഷമിച്ചു നീ (2)
ഇത്ര നല്ല സ്നേഹമേ
നന്ദിയോടെ വാഴ്ത്തും ഞാന്‍ (2)
ഞാന്‍ നാട്ടോലിവായ് തീര്‍ന്നിട്ടും
കായ്ച്ചതില്ല സല് ഫലം (2)
എങ്കിലും ഈ കൊമ്പിനെ
തള്ളിയില്ലി ഏഴയെ (2)
ഇത്ര നല്ല സ്നേഹമേ
നന്ദിയോടെ വാഴ്ത്തും ഞാന്‍ (2)