ആരാധിക്കാം നമുക്കാരാധിക്കാം
മാലാഖാമാരൊന്നിച്ചാരാധിക്കാം
ആരാധിക്കാം നമുക്കാരാധിക്കാം
ആത്മാവിൻ ശക്തിയോടാരാധിക്കാം
ദാനിയേലോ സിംഹ കുഴിയിൽ ആരാധിച്ച പോൽ
അപ്പസ്തോലർ ജയിലുകളിൽ ആരാധിച്ച പോൽ
ദൈവ ജനം രക്തം ചിന്തി ആരാധിച്ച പോൽ
കഷ്ടതയിൽ ഞങ്ങളങ്ങേ ആരാധിക്കുന്നൂ
ആദ്യ സഭാ വാളിൻ മുമ്പിൽ ധീരതയോടെ
ഹല്ലേലൂയാ ഗീതം പാടി ആരാധിച്ചപോൽ
യേശുവിനായ് ഈ ലോകത്തിൽ മരണം വന്നാലും
ഹല്ലേലൂയാ ഗീതം പാടി ആരാധിക്കുമേ
എല്ലാ നാവും നിൻ്റെ നാമം പാടിടുന്ന
സ്നേഹ രാജ്യം സ്വപ്നം കണ്ടു ആരാധിക്കുന്നൂ
എല്ലാ മുട്ടും നിൻ്റെ മുമ്പിൽ മടങ്ങീടുന്ന
ദൈവ രാജ്യം സ്വപ്നം കണ്ടു ആരാധിക്കുന്നൂ