എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
ദൈവമെൻ, അരികിലായി, അൾത്താരയിൽ
എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
ദൈവമെൻ , കൈകളിൽ , നാവിലിന്നിതാ
{ആരാധന മാത്രമേ, പാടാനുള്ളൂ
നന്ദി മാത്രമേ ഇന്ന്, പറയാനുള്ളു } x2
എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
ദൈവമെൻ, അരികിലായി, അൾത്താരയിൽ
{നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു
നിൻ സ്നേഹമോർത്തു കരയാനേ ആകുന്നുള്ളു } x2
നിൻ സ്നേഹത്തിൻ ആഴം അറിയാൻ, എന്ത് ഞാൻ ചെയ്യും
നിൻ ത്യാഗത്തിൻ വിലയായി, എന്ത് നൽകിടും
എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
ദൈവമെൻ, കൈകളിൽ, നാവിലിനിതാ
{കാലികൾക്കു നടുവിൽ നീ പിറന്നുവല്ലോ
എൻ കുറവുകൾക്കു നടുവിൽ നീ പിറന്നിടുമോ} x2
കാലിത്തൊഴുത്തിനേക്കാൾ കാഴ്ചകൾ ഉണ്ടേലും
എൻ ഹൃത്തടത്തിൽ വാഴുവാൻ, നിനക്കെന്നും ഇഷ്ടം
എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
ദൈവമെൻ, ഹൃത്തിൽ, രാജരാജനായി
{ആരാധന മാത്രമേ, പാടാനുള്ളൂ
നന്ദി മാത്രമേ ഇന്ന്, പറയാനുള്ളു } x2
എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
ദൈവമെൻ, ഉള്ളിലായി, എന്നും വാഴുവാൻ