നിൻ സന്നിധി മതി എൻ യേശുവേ
നിൻ പ്രസാദം മതി ഇന്നെനിക്ക്
വൻ ദുഃഖങ്ങളിലും നിൻ സന്നിധി മതി
നിൻ കൃപാ വരം മതി ഇന്നുമെന്നും
ഭൂമി ഇലകീടിലും സമുദ്രം
ആർത്തു വന്നീടിലും ഭീതിയില്ല
തൃപ്പാദമേ ഗതി
നിൻ സന്നിധി മതി
നിൻ കൃപാ വരം മതി ഇന്നുമെന്നും
ലോകത്തിൽ ഏകനായ് തീർന്നീടിലും
രോഗത്താൽ ബാധിതനായീടിലും
തൃപ്പാദമേ ഗതി
നിൻ സന്നിധി മതി
നിൻ കൃപാ വരം മതി ഇന്നുമെന്നും