വിശുദ്ധികരിച്ചിടണെ ദൈവമേ വിശുദ്ധികരിച്ചിടണെ
എൻ ദേഹവും ആത്മാവും മാനസവും
പൂർണമായി പവിത്രീകരിച്ചീടണെ - 2
ആസക്തികളാൽ കലുഷിതമാമെൻ
പഴയ മനുഷ്യനെ ദൂരെയെറിയൂ
ദൈവത്തിൻ സാദർശ്യത്തിൽ സ്ര് ഷ്ടിക്കപെട്ട
പുതിയൊരു മനുഷ്യനായി ജനിപ്പിക്കൂ
ഈ ലോകത്തിൻ മോഹത്തിൽ നിന്നും
വിടുതൽ എനിക്കു നൽകണമേ
ജീവിക്കും ബലിയാക്കണമേ
അങ്ങേക്കു പ്രീതിയുള്ളവനാക്കണമേ
വിശുദ്ധികരിച്ചിടണെ ദൈവമേ വിശുദ്ധികരിച്ചിടണെ
എൻ ദേഹവും ആത്മാവും മനസവും
പൂർണമായി പവിത്രീകരിച്ചീടണെ
ക്രിസ്തുവിൻ സ്നേഹത്തിൻ നീളവും വീതിയും
ആഴവും ഉയരവും അറിയുവാനായി
ദൈവത്തിൻ സമ്പൂർണതയിൽ
സ്നേഹത്താല്ലെന്നെ രൂപാന്തരികരിച്ചീടണമെ - 2
വിശുദ്ധികരിച്ചിടണമെ ദൈവമേ വിശുദ്ധികരിച്ചിടണമെ
എൻ ദേഹവും ആത്മാവും മനസവും
പൂർണമായി പവിത്രീകരിച്ചീടണമെ