കന്യാകുമാരി ഡി സ്‌ട്രിക്‌റ്റ് കുടുംബക്ഷേത്ര ഏകോപനസമിതി

കന്യാകുമാരി ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലൂടെ നടന്നു പോകുന്ന ഒരാള്‍, പല ഇടങ്ങളിലും കണ്ടുമുട്ടുന്ന ഒരു ദൈവ സങ്കല്പമാണ് തെക്കതുകളും ഇലങ്കങ്ങളും. അവിടങ്ങളില്‍ നിന്നും മുഴങ്ങുന്ന മണികളുടെയും മന്ത്രങ്ങളു ടെയും ധ്വനികള്‍ നൂറ്റാണ്ടു കാലമായി സായങ്കാലവേളകളെ ധന്യമാക്കുന്നു. അത്തരം ആരാധനാസ്ഥാനങ്ങളില്‍ പലതും ഉപേക്ഷിക്കപ്പെടുകയോ പുനരുദ്ധാരണം ചെയ്യപ്പെടുകയോ ഒരു വലിയ ക്ഷേത്രമായി രൂപാന്തരം വരു ത്തുകയോ ചെയ്തതായും നാം കാണുന്നു. തിരുവനന്തപുരത്തെ ഉദിയന്നൂര്‍, ആറ്റുകാല്‍, കരിക്കകം, പാച്ചല്ലൂര്‍, വെള്ളായണി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ കലമാങ്കൊമ്പിനെ ആരാധിച്ചിരുന്ന തെക്കതുകളായിരുന്നു എന്ന് ഓര്‍ക്കണം.

വീട്ടിനുള്ളില്‍ വച്ചുള്ള പൂജ നിഷിദ്ധമായിരുന്നതിനാലാണ് തെക്ക് വശത്തായി ഒരു പ്രത്യേകസംവിധാനം നില വില്‍ വന്നത്. കലമാന്‍ കൊമ്പിനെ ആരാധിക്കുന്ന തെക്കതുകള്‍ ഇപ്പോഴും നമ്മുടെ ഇടയില്‍ ധാരാളം ഉണ്ട് . ഒരു മൃഗത്തെ കൊന്ന് അതിന്റെ മകുടത്തെ ദൈവസ്ഥാനത്തുള്ള ഭിത്തിമാടത്തില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുക എന്ന ത് മനുഷ്യന്‍ കാര്‍ഷിക ജീവതം നയിക്കുന്നതിനു മുന്‍പുള്ള പതിവായിരിക്കണം. അതിനെ തുടര്‍ന്നായിരിക്കണം മെതിയടി, ഗദ, വാള് തുടങ്ങിയവയോ ചിത്രാര്‍പ്പിതമായ ചുവരോ ആരാധിക്കുവാന്‍ തുടങ്ങിയത്. വിഗ്രഹം വച്ചു ള്ള പൂജ വളരെ സമീപകാലത്ത് നിലവില്‍ വന്നവയാണ്.

ശിവനെ തെക്കതുകളില്‍ ആരാധിക്കാറില്ല. ഈശ്വരകാല ഭൂതത്താന്‍ / ഭൈരവന്‍ എന്നിവരെ പോലുള്ള ശിവന്റെ പാര്‍ഷദന്മാരാണ് ആരാധനാ സങ്കല്പങ്ങള്‍. പില്ക്കാലങ്ങളില്‍ പാര്‍വതിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുമ്പോള്‍ തെക്കുപടിഞ്ഞാറു ഭാഗത്ത് ചരിഞ്ഞ നിലയില്‍ പാര്‍വതിയുടെ ദൃഷ്ടികള്‍ കിഴക്കുവടക്കായി സ്ഥിതി ചെയ്യുന്ന ശിവാലയത്തിലെ ശിവന്റെ വിഗ്രഹത്തില്‍ പതിയുന്ന മട്ടിലായിരിക്കും പ്രതിഷ്ഠിക്കുക. ഇതൊക്കെ തെക്കതുകളു ടെ പുറകിലെ ദീര്‍ഘ വിക്ഷണമുള്ള പൂര്‍വികരെയാണ് കാട്ടുന്നത്. ആ വീക്ഷണങ്ങള്‍ എന്തായിരുന്നു എന്ന് കണ്ടു പിടിക്കുക വിജ്ഞാനപ്രദമായിരിക്കും.

തെക്കതുകളെ കാണുമ്പോള്‍, പശ്ചാത്തലത്തില്‍ നിരയും പലകയും കൊണ്ടു തീര്‍ത്ത ഒരു തറവാടും നമ്മുടെ മനസ്സില്‍ പതിയും. കാലത്തിന്റെ പ്രഹരമേറ്റ് അവ ജീര്‍ണ്ണാവസ്ഥക്ക് വഴിപ്പെട്ടുപോയിരിക്കും. നാലുകെട്ടു വീടൂ കള്‍ക്കൊരു മുന്‍ഗാമിയായി നിലകൊള്ളുന്ന 'വയലിന്റെയും വീടിന്റെയും' ഈ സമുച്ചയങ്ങള്‍ വിസ്തൃതമായ വയലോരങ്ങളിലാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്നു കാണാം. ഗതകാലങ്ങളില്‍ പച്ചപ്പട്ടുവിരിച്ച രീതിയില്‍ കാണപ്പെട്ടി രുന്ന നെല്‍വയലുകള്‍ ഇന്നു കാണ്മാനില്ല. നെല്കൃഷി വളര്‍ന്നതോടൊപ്പം വളര്‍ന്ന ജനസംഖ്യക്ക് കിടപ്പാടം ഒരുക്കാന്‍ നെല്പാടങ്ങള്‍ വേണ്ടി വന്നു. കൃഷി നിലച്ചപ്പോള്‍ നെല്പ്പാടങ്ങളിലൂടെ കൈവന്ന സംസ്‌കൃതി നമുക്ക് കൈമോശം വന്നു. അനവരതംനെല്ലറകള്‍ക്ക് ധാരാളം ഇടം നല്കിയ വാസഗൃഹങ്ങളാണ് പഴയ തറവാടുകള്‍ എന്നു കാണാം.അവിടങ്ങളില്‍, ആജന്മം ജീവിച്ചുപോന്ന അംഗങ്ങള്‍ക്ക് അവരുടെ ജീവിതശൈലി എന്തായിരു ന്നുവെന്ന് പറഞ്ഞു തരാന്‍ കഴിയും. അങ്ങനെ ഒരു ശ്രമം ഇതിനു മുന്‍പ് നടന്നു കാണാത്ത പശ്ചാത്തലത്തില്‍ വിവര ശേഖരണത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഗതകാല ചരിത്രത്തിന്റെ ഇരുണ്ട അദ്ധ്യായങ്ങളിലേക്ക് വെളിച്ചം വീശിയേക്കാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. അങ്ങനെ ഒരു ശ്രമം തെക്കതുകളുടെ ഒരു ഡയറ ക്ടറി നിര്‍മ്മാണത്തിലൂടെ തുടങ്ങാം.

ചില തെക്കതുകള്‍ പഴക്കം കൊണ്ട് ജീണ്ണാവസ്ഥയിലെത്തി ചേര്‍ന്നവയാണ്. ചില തെക്കതുകളുടെ അവകാശി കള്‍ തെക്കതുകളെ സംരക്ഷിച്ചു നിറുത്തുവാന്‍ കെല്പില്ലാതെ കഴിയുകയാകാം. തെക്കതുകള്‍ പുനര്‍നിര്‍മ്മാണം ചെയ്യുമ്പോള്‍ അവ സിമെന്റ് / പഞ്ചലോഹം കൊണ്ട് മേ യണോ അതോ പഴമ നിലനിറുത്തണോ എന്നൊക്കെ സംശയിച്ച് നിന്നുപോകുന്നതു കാണാം. ഔദ്യോഗിക ജീവിതം നയിക്കാന്‍ ജന്മഗൃഹം വിട്ട് നഗരത്തിലേക്ക് താമ സം മാറ്റിയ ചിലര്‍ക്ക് തെക്കതുകളിലും കാവുകളിലും പതിവായി നടന്നു വന്നിരുന്ന ചടങ്ങുകള്‍ തുടര്‍ന്നു നട ത്തുവാനുള്ള അംഗശേഷി ഇല്ലെന്നു വരാം. ഇങ്ങനെ പല പല അവസ്ഥകള്‍ ഈ ഡയറക്ടറി വരുന്നതോടുകൂടി പഠന വിധേയമാകും. അത് ശാശ്വത തീരുമാനങ്ങള്‍ക്ക് അവസരം വഴിവയ്ക്കും.

നൂറ്റാുകള്‍ക്കു മുന്‍പ് ജന്മം കൊണ്ട ഒരു ആല്‍ മരം, അതിന്റെ അനവധി വിടുവേരുകളിലൂടെ ഒരു കാനനത്തി ന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ടു നിലകൊള്ളുന്ന ഒരൊറ്റമരമാണ്. അതുപോലെ ഒരൊറ്റമരമായി നിലകൊള്ളുന്നുണ്ടെങ്കി ല്‍, കാവുകളും തെക്കതുകളും ഉള്ള പഴയ വാസഗൃഹങ്ങള്‍ കാനനത്തിന്റെ പ്രതീതി ജനിപ്പിക്കണമെ ങ്കില്‍, ഡയറെക്ടറി നിര്‍മ്മാണം പൂര്‍ത്തിയാകണം.

ഇതുവരെ പറഞ്ഞ വാസഗൃഹ നിര്‍മ്മിതികള്‍ കന്യാകുമാരിക്കു മാത്രം തനതായ നിര്‍മ്മിതികളല്ല. തിരുവിതാംകൂ റിലെങ്ങും ഈ നിര്‍മിതികള്‍ വ്യാപകമായി നിലകൊള്ളുന്നതായി കാണാം. ആ പ്രദേശങ്ങളിലും ഈ പഠനം വ്യാപിപ്പിക്കാത്ത പക്ഷം കേരള ചരിത്രപഠനം പൂര്‍ത്തിയാകുകയില്ല. പ്രാചീന കേരളത്തെ മനസ്സിലാക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് ഇതുവഴി നമുക്ക് കൈവരുന്നത്.

Kanyakumari District Nair Kudumba Kshetra Ekopana Samithi

കന്യാകുമാരി ജില്ലയിലെ നായര്‍ കുടുംബങ്ങളുടെ അധീനതയിലുള്ള ക്ഷേത്രങ്ങളെക്കുറിച്ച് ഒരു ഡയറെക്ടറി തയ്യാറാക്കുവാന്‍ ഉദ്ദേശിക്കുന്നു. ക്ഷേത്രങ്ങള്‍ തമ്മിലും കുടുംബാംഗങ്ങള്‍ തമ്മിലും പരസ്പരം അറിയുന്നതിനും ബന്ധപ്പെടുന്നതിനും ഈ സംരംഭം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ഏകോപന സമിതി ഭാരവാഹികളെ ഏല്പ്പിക്കുക.