Bhudevanmar

ഭൂദേവന്മാര്‍

ഖലീല്‍ ജിബ്രാന്‍

കാലത്തിന്റെയും, ദേശത്തിന്റെയും പരിമിതികള്‍ക്കു് അതീതമായ, ആത്മാവിന്റെ അനശ്വരസാക്ഷാല്‍ക്കാരത്തിനു് വേണ്ടിയുള്ള ശ്രമം അതിമനോഹരമായി ചിത്രീകരിക്കുന്ന, ജിബ്രാനിയന്‍ ശൈലിയുടെ ഉത്തമോദാഹരണമായ ഒരു യോഗാത്മകഗദ്യകാവ്യം. അവിസെന്ന, അല്‍ഫരീദ്, അല്‍ഖസാലി തുടങ്ങിയ അറബ് ചിന്തകന്മാരുടെയും ബൗദ്ധ, ജൈന, ക്രൈസ്തവ ദര്‍ശനങ്ങളുടെയും സത്ത ഉള്‍ക്കൊണ്ട ജിബ്രാന്‍ പ്രപഞ്ചത്തിന്റെ ക്രമവും ശക്തിയും ഹൃദയവും ഈശ്വരനാണെന്നാണു് വിശ്വസിക്കുന്നതു്. മനുഷ്യാത്മാവിന്റെ അഗാധതലങ്ങളിലുള്ള ഒരടങ്ങാത്ത അഭിനിവേശം അവനെ ആ ചൈതന്യത്തിലേക്കു് നയിക്കുന്നു. ആ സംഗമം മധുരമോഹനമായ, അവാച്യമായ ആനന്ദം നല്‍കുന്ന, പ്രകൃതിയെ പുളകമണിയിക്കുന്ന ഒന്നായി ഭൂദേവന്മാരില്‍ ചിത്രീകരിക്കുന്നു. (പരിഭാഷ: ആര്‍. രാമന്‍ നായര്‍)

Malayalam. 2017. Pages.56. PB. ISBN: 978-93-83763-38-2