Adyanuragam

ആദ്യാനുരാഗം

ഖലീല്‍ ജിബ്രാന്‍

ഖലീല്‍ ജിബ്രാന്റെ ആത്മകഥാപരമായ നോവല്‍. ആദ്യാനുരാഗത്തിന്റെ കഥ. പാടുന്ന കൊച്ചരുവികളെ തന്റെ ആഴങ്ങളിലേക്കാവാഹിച്ച് നിശ്ശബ്ദമാക്കുന്ന പ്രശാന്തമായ ഒരു തടാകം പോലെ പ്രേമസര്‍വ്വസ്വത്തിന്റെ പ്രതീകം പോലെ സെല്‍മ എന്ന കാമുകി. അധരങ്ങളുടെയും നാവുകളുടെയും നാദങ്ങളെക്കാള്‍ ഉല്‍കൃഷ്ടമായ, കാലാതീതമായ സ്വര്‍ഗീയ ഭാഷ. പ്രിയതമയുടെ മുന്നിലിരുന്ന് ഭൂതവര്‍ത്തമാനകാലങ്ങളെയും അവളെയൊഴികെ എല്ലാത്തിനെയും മറക്കുന്ന ജിബ്രാന്‍. അവളുടെ നിശബ്ദതയില്‍ പ്രപഞ്ചത്തെയാകെ ത്രസിപ്പിക്കുന്ന അനശ്വരതയുടെ സംഗീതം. അലൗകികമായ അനുഭൂതികള്‍ പ്രസരിപ്പിക്കുന്ന, ജയദേവന്റെ ഗീതഗോവിന്ദത്തിനു സമാനമായ അതിമനോഹരമായ ഒരു കൃതി.

Malayalam. 2013. PB. Pages 144. ISBN 978-93-83763-39-9