Vedadhikara Nirupanam

വേദാധികാരനിരൂപണം - ചട്ടമ്പിസ്വാമികൾ

സമൂഹം ആർജിച്ച ജ്ഞാനസമ്പത്തുകളൊക്കെ വേദങ്ങളായാണ് ക്രോഡീകരിച്ചിരിക്കുന്നതു്. സമൂഹത്തിനു മുഴുവനുമുള്ള പൊതുപൈതൃകമാണു് അവ. വേദപഠനം നിഷേധിക്കലെന്നാൽ അറിവിന്റെ മേഖലകളില്‍ നിന്നു് അകറ്റി നിർത്തുകയാണ്. ജ്ഞാന സമ്പാദനത്തിനു ബ്രാഹ്മണർക്കു മാത്രമല്ല ഏതു ജാതിയിലെയും സ്ത്രീക്കും പുരുഷനും അർഹതയുണ്ടെന്ന് ദുർവ്യാഖ്യാനഖണ്ഡനത്തിലൂടെയും യുക്തിവിചാരത്തിലൂടെയും ഈ കൃതി സ്ഥാപിക്കുന്നു. വേദസംസ്കാരത്തിന്റെ പവിത്രത അതിന്റെ ഉത്ഭവകാലത്തു് എന്തൊക്കെയാണോ ലക്ഷ്യമാക്കിയിരുന്നതു് ആ ഉന്നതലക്ഷ്യങ്ങളെ പുനഃസ്ഥാപിക്കാനും സാര്‍‌വ്വലൗകികമാക്കാനുമുള്ള ശ്രമമാണ് ഈ കൃതി. വിശപ്പിനു് ആഹാരവും ദാഹത്തിനു ജലവുമെന്നപോലെ ആ ഭൗതിക ആവശ്യങ്ങളും ഒപ്പം ആത്‌മീയ ആവശ്യങ്ങളും നിറവേറ്റാൻ ഉതകുന്ന അറിവ് ആയ വേദങ്ങൾ പഠിക്കാനും പഠിപ്പിക്കാനും എല്ലാ ജാതിക്കാർക്കും അർഹതയുണ്ട്.ധര്‍മ്മാധര്‍മ്മങ്ങളെ വേര്‍ തിരിച്ചു മനസ്സിലാക്കാനുള്ള സംശുദ്ധവും ശക്തവുമായ ഉപകരണങ്ങളാണു് വേദങ്ങള്‍. മോക്ഷപ്രാപ്തിക്കു വേദജ്ഞാനം അത്യന്താപേക്ഷിതമാണു്. അതുകൊണ്ടുതന്നെ ഓരോ മനുഷ്യനും ആ വേദജ്ഞാനപ്രാപ്തിയിലൂടെ തന്റെ ലക്ഷ്യംനേടാന്‍ അവകാശവുമുണ്ടു്. ഒരു ജനതയ്ക്ക് വിജ്ഞാനം നിഷേധിച്ചാൽ അവരുടെ ഭൗതിക സ്വത്തുക്കളും അധികാരവും തങ്ങളുടെ കയ്യിലിരിക്കും എന്ന തന്ത്രത്തിന് നേർക്കുള്ള കേരളത്തിലെ ആദ്യത്തെ പ്രഹരമാണ് 'വേദാധികാര നിരൂപണം'. കേരളത്തിന്റെ നവോത്ഥാനത്തിനു വേണ്ട ശക്തിയും പ്രചോദനവുമായ കൃതി.


2010. Hard Bound. Pages: 696. ISBN: 978-93-83763-56-6.