Theerthapada Sampradayam

തീര്‍ത്ഥപാദസമ്പ്രദായം -രാജീവ് ഇരിങ്ങാലക്കുട

ആര്യഭാഷയില്‍ ലഭിച്ചിട്ടുള്ള വേദപുരാണേതിഹാസങ്ങളുടേയും ദര്‍ശനങ്ങളുടേയും സാരസര്‍വസ്വമാണ്, ശ്രീശങ്കരഭഗവത്പാദരുടെ അദൈ്വതസമ്പ്രദായം. അഗസ്ത്യര്‍, കണ്ണപ്പര്‍, അപ്പര്‍, തിരുജ്ഞാനസംബന്ധര്‍ മുതലായ ദ്രാവിഡാചാര്യന്മാരില്‍ക്കൂടി വെളിപ്പെട്ടിട്ടുള്ള യോഗജ്ഞാനശാസ്ത്രങ്ങളുടെ സമാഹാരമാണ് സിദ്ധാന്തസമ്പ്രദായം. ഇവ പ്രക്രിയാ വ്യത്യാസംകൊണ്ടും സാങ്കേതികപദങ്ങളുടെ ഭേദം കൊണ്ടും വിഭിന്നങ്ങളെന്നു തോന്നിയാലും തത്ത്വത്തില്‍ അദൈ്വതസിദ്ധാന്തം തന്നെയാണ്. ചട്ടമ്പിസ്വാമികള്‍ സിദ്ധാന്ത സമ്പ്രദായത്തില്‍പെട്ട ഒരു അവധൂതനായിരുന്നു. ആ മഹാത്മാവു് വേദാന്തത്തേയും സിദ്ധാന്തത്തേയും സമന്വയിപ്പിച്ചു് പ്രചരിപ്പിച്ചു. തീര്‍ത്ഥപാദസമ്പ്രദായത്തിലെ പരമാചാര്യനായി അദ്ദേഹത്തെ സര്‍വ്വരും സര്‍വാത്മനാ അംഗീകരിച്ചു. തീര്‍ത്ഥപാദ ആശ്രമങ്ങളെയും ആചാര്യന്മാരെയും കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ഗ്രന്ഥം

Malayalam. 2017. PB. Pages 72. ISBN 978-93-83763-46-7.