Kavyajeevitham

കാവ്യജീവിതം - ആത്മാരാമന്‍

ചിലര്‍ - അതിവിരളമായ ഒരു വിഭാഗം വാക്കുകള്‍ കൊണ്ടു് സ്വര്‍ലോകം സൃഷ്ട ിക്കുന്നു. അതിന്റ കാന്തിമത്തായ ഖണ്ഡങ്ങളെ സ്വാത്മാവിലേക്കു് ആവാഹിച്ചെടുക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടു നേടാവുന്ന ജീവിതാനുഭവങ്ങള്‍ നീചവും നിന്ദ്യവുമായിത്തോന്നുന്ന നിമിഷങ്ങളില്‍ വാണീവിഭുത്വം കൊണ്ടു് സ്വര്‍ലോകം സൃഷ്ട ിക്കുന്നു. ചിലര്‍ക്കും അതു് സ്വാത്മാവിലേയ്ക്കാവാഹിച്ചെടുക്കുന്ന പലര്‍ക്കും ഒരുപോലെ സമാശ്വസിക്കാം: കെട്ട ജീവിതം! ഉണ്ടെനിക്കെന്നാല്‍ മറ്റൊരു കാവ്യ ജീവിതം മന്നില്‍. രണ്ടുകൂട്ടര്‍ക്കും ഒരുപോലെ എന്നു് ആശ്വാസത്തെ വിശേഷിപ്പിച്ചു് ധന്യത കൊള്ളാന്‍ സൃഷ്ടാക്കള്‍ക്കും ആവാഹര്‍ക്കും തുല്യമായ അര്‍ഹതയുണ്ടോ. ഈ ശങ്കയെ ധര്‍മ്മസങ്കടത്തെ ശങ്കരതയാക്കിപ്പരിവര്‍ത്തിപ്പിക്കുന്ന സൃഷ്ടികര്‍മ്മമാണു് കാവ്യജീവിതത്തില്‍ ആത്മാരാമന്‍ നിര്‍വഹിച്ചിരിക്കുന്നതു്. (ഡോ. എം. ലീലാവതി).


Malayalam. 2015. HB. Pages 44. ISBN: 978-93-83763-34-4.