വിഗ്രഹാരാധനയ്ക്കും സാമ്പ്രദായിക സന്യാസ മാര്ഗ്ഗത്തിനുമെതിരെ ബ്രഹ്മാനന്ദശിവയോഗിയെഴുതിയ 'മോക്ഷപ്രദീപം' എന്ന കൃതിയിലെ ആശയങ്ങളെ യുക്തിപൂര്‍വം നിരസിക്കുന്നതാണു് 'മോക്ഷപ്രദീപഖണ്ഡനം'. കേരളത്തിന്റെ ദാര്‍ശനികചരിത്രത്തെ പ്രതിനിഥീകരിക്കുന്ന 1914ല്‍ രചിച്ച ഈ സംവാദ കൃതി സാംസ്കാരികാധിനിവേശത്തിനെതിരെയുള്ള സാമൂഹിക വിപ്ളവത്തിനു് ആശയപരമായ ശക്തി പകര്‍ന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ രൂപപ്പെട്ട ആശയസംഘര്ഷങ്ങള് മോക്ഷപ്രദീപഖണ്ഡനത്തില് പ്രതിഫലിക്കുന്നു. (സമ്പാദനം പഠനം: സുരേഷു് മാധവന്).
2015. Hard Bound. Limited Edition. Pages. 96. ISBN: 978-93-83763-12-2