Prathibhanam

ആത്മാരാമന്റെ പ്രതിഭാനത്തിന്

എസ് ഗുപ്ത ൻ നായർ സ്മാരക പുരസ്‌കാരം


ആത്മാരാമൻ രചിച്ച "പ്രതിഭാനം' പി കെ പരമേശ്വരൻ നായർ സ്മാരക ട്രുസ്ടിന്റെ എസ് ഗുപ്റ്റൻ നായർ സ്മാരക സാഹിത്യ നിരൂപണ ഗ്രന്ത പുരസ്‌കാരത്തിന് (10000 രൂപയും പ്രസക്തി ഫലകവും) അർഹമായി. നമ്പർ 25 ന് വൈകിട്ട് കേരളം ഗാന്ധി സ്മാരക നിധി ഹാളിൽ വച്ച് പെരുമ്പടവം ശ്രീധരൻ പുരസ്‌കാരം നൽകുന്നതാണെന്നും ട്രസ്റ്റ് പ്രസിഡണ്ട് ഡോ. എം. എം ഉണ്ണികൃഷ്ണൻ അറിയിച്ചു.




പ്രതിഭാനം

ആത്മാരാമൻ

(ഒരു ദക്ഷിണേന്ത്യാ പഠന കേന്ദ്രം പ്രസിദ്ധീകരണം)

കവിതകളോട് പ്രണയ പാരാവശ്യമല്ല ഈ പ്രബന്ധങ്ങളുടെ സാമാന്യഭാവം. കാരണം തരളചപലകളല്ല, ഗഗന ഭാവകളാണ് ഈ കവിതകൾ. പശ്ചാത്തലവും പുരസ്തലവും തെളിച്ചു കാട്ടിയാൽ പോലും ഇവയുടെ വടിവും വളവും തിരിഞ്ഞു കിട്ടുക വിഷമം. പുറം വടിവ് മാത്രം തെളിഞ്ഞു കിട്ടിയാലും പോരല്ലോ. കവിതകളുടെ ഉള്ളിരിപ്പ്എന്തെന്നറിയാൻ ഉതകണമല്ലോ. ഉപദാനകരണങ്ങളെ അറിഞ്ഞാലേ കവിതയുടെ അന്തരം വെളിവാകൂ എന്ന ദൃഡ പ്രത്യയത്തിന്റെ പ്രകാശ്യമാണ് 'പ്രതിഭാനം" എന്ന പേരിന്നു കാരണം.

കാട്ടെലിയുടെ കത്ത് (വള്ളത്തോൾ), പെരുന്തച്ചൻ (ജി), നർത്തകി (വൈലോപ്പിള്ളി), മലിന്ത് സിൻ (എൻ വി), ആകാശവുമെന്റെ മനസ്സും (ഒ എൻ വി ), ഐൻസ്റ്റൈന്റെ അതിഥി (വിഷ്ണുനാരായണൻ നമ്പൂതിരി) എന്നീ കവിതകളിലൂ ന്നിയ അന്വേഷണമാണ് ഈ ഗ്രന്ഥം.