Jeevakarunya Nirupanam

ജീവകാരുണ്യനിരൂപണം - ചട്ടമ്പിസ്വാമികൾ

പക്ഷിമൃഗാദികളും വൃക്ഷലതാദികളും നിറഞ്ഞ ഈ ജീവപ്രപഞ്ചത്തെ ഏകമായിക്കണ്ട സ്നേഹത്തിന്റെ മൂർത്തിമദ്‌രൂപമായ ഒരു മഹർഷിയുടെ മനസ്സിൽ നിന്നും പ്രവഹിക്കുന്ന അഹിംസാതത്ത്വങ്ങൾ. അഹിംസയെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനപാഠമാണു് ജീവകാരുണ്യനിരൂപണത്തിലൂടെ സ്വാമികള്‍ നമുക്കു് തരുന്നതു്. സ്നേഹം കൊണ്ടു് ലോകമനസ്സിനെ ചികിത്സിച്ചു ഭേദമാക്കാം എന്ന വൈദ്യവിദ്യയാണു് ജീവകാരുണ്യനിരൂപണത്തിന്റെ സത്ത. ഹിംസാപക്ഷക്കാരുടെ വാദങ്ങളെ യുക്തിയുക്തം ഖണ്ഡിക്കുന്നു. ലോകം അഹിംസയിൽ അധിഷ്ടിതമാണ്. മോക്ഷപദത്തിലെത്താൻ അഹിംസ കൊണ്ടേ കഴിയൂ തുടങ്ങിയ സത്യമാണ് ഈ കൃതിയിലെ പ്രതിപാദ്യം. സംസ്കൃതഭാഷയിലൊഴികെ, മറ്റേതെങ്കിലും ഭാരതീയഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രാചീനമായ ജൈവ-സദാചാര ഗ്രന്ഥങ്ങളിലൊന്നാണു് അഹിംസയുടെ മൂലതത്ത്വങ്ങളെ വളരെ യുക്തിയുക്തമായും ശാസ്ത്രീയമായും അവതരിപ്പിക്കുന്ന 'ജീവകാരുണ്യ നിരൂപണം'.


2010. Hard Bound. Pages: 696. ISBN: 978-93-83763-31-3. Rs. 1925/-