Panante Pattu

പാണന്റെ പാട്ടു്

മൈനാഗപ്പള്ളി ശ്രീരംഗന്‍

മൊഴിയാണു് ദേശത്തെ അടയാളപ്പെടുത്തുന്നതു്. ശ്രീരംഗന്റെ കവിതകളിലെ മൊഴി ഓണാട്ടുകരയെ അടയാളപ്പെടുത്തുന്നു. ഇളനീരിന്റെ മധുരവും കണ്ണുനീരിന്റെ ഉപ്പും നീര്‍ച്ചാലിന്റെ തെളിച്ചവുമുള്ള മൊഴിയഴകു്. ഈ അഴകാര്‍ന്ന മൊഴിച്ചായമുപയോഗിച്ചാണു് ശ്രീരംഗന്‍ കവിതകളില്‍ ജീവിതം രേഖപ്പെടുത്തിയിട്ടുള്ളതു്. അവ ജീവിത നിരീക്ഷണത്തിലെ നാട്ടിന്‍പുറപ്പൊലിമ സൂക്ഷിക്കുന്നതിനോടൊപ്പം അനുദിനം അന്യം നില്ക്കലിലേക്കു ഗതിമാറുന്ന ഒരു വാമൊഴിയെ ചരിത്രപ്പെടുത്തുകയും ചെയ്യുന്നു. ഗ്രാമീണതയുടെ തുറന്ന സമീപനവും ആത്മാര്‍ത്ഥതയും സത്യസസന്ധതയും ഈ കവിതകളിലുടനീളം നിറഞ്ഞു നില്ക്കുന്നു. ചിലപ്പോള്‍ ഗ്രാമീണമായ വെണ്‍നുണകളും ഈ കാവ്യചിത്രങ്ങളിലുണ്ടു്. അതീവ ലളിതവും സ്വയം സംസാരിക്കുന്നതുമാണു് ശ്രീരംഗന്റെ കവിതകള്‍. (കുരീപ്പുഴ ശ്രീകുമാര്‍ )