നമ്മുടെ സാഹിത്യത്തില്‍, ഈയിടെ ഏറെയേറെ പ്രബലമാവുന്ന കട്ടിക്കാഴ്ചകള്ക്കും കൂത്താട്ടങ്ങള്‍ക്കും എതിരെ ഉയരുമ്പോള്‍ ആത്മാരാമന്റെ സ്വരം നിശിതമോ ഉദ്ധതം തന്നെയോ ആവാന്‍ സങ്കോചിക്കാറില്ല. എന്നാല്‍ ആ സ്വരത്തില്‍ നിന്ന് അപ്പോഴും നിസ്രുതമാവുന്നത്, യഥാര്‍ത്ഥം എന്നു താന്‍ വിശ്വസിക്കുന്ന മൂല്യങ്ങളോടും മികവുകളോടും പുലര്‍ത്തുന്ന പ്രശ്രയമത്രേ. അത്ര ഹസ്ര്വം എന്ന് അവഗണിക്കാന്‍ വയ്യാത്ത, എന്നാല്‍ അതിസമ്പന്നം എന്ന് അഹങ്കരിക്കാനും ഇല്ലാത്ത, എന്റെ എളിയ സാഹിത്യജീവിതത്തില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ ഇടവന്ന അഭിരുചികളില്‍ ഏറ്റവും വ്യാപകവും വ്യാവര്ത്തകവുമത്രേ ആത്മാരാമന്റേത്. (കെ.പി. ശങ്കരന്)
Malayalam. 2017. Pages 188. HB. ISBN 978-93-83763-36-8.