പബ്ലിക് ലൈബ്രറിയുടെ പ്രത്യേക സ്വഭാവങ്ങളും കര്‍മ്മധര്‍മ്മങ്ങളും കണ്ടെത്തി അവ എങ്ങനെ വിദേശത്തും പിന്നീടു് കേരളത്തിലും വളര്‍ന്നു വികസിച്ചുവെന്നു് സംക്ഷിപ്തമായ വിവരിക്കുന്ന ഗ്രന്ഥം. പ്രസ്ഥാനത്തിന്റെ ഉദയവികാസങ്ങള്ക്കു നേത്യത്വം നല്കിയ പ്രധാന സംഘങ്ങളേയും വ്യക്തികളേയും അടയാളപ്പെടുത്താനും ഭാരതീയ പ്രസ്ഥാനം ദര്‍ശിച്ച പ്രവണതകളേയും സഞ്ചരിച്ച വിവിധ ഘട്ടങ്ങളേയും സൂചിപ്പിക്കാനും ശ്രമിക്കുന്നു. അച്ചടിയും വിദ്യാഭ്യാസ വ്യാപനവും തൊഴിലാളിവര്‍ഗത്തിന്റെ ഉദയവും ക്ഷേമരാഷ്ട്ര സങ്കല്പങ്ങളും ഒക്കെ എങ്ങനെ പബ്ലിക് ലൈബ്രറിയെയും തിരിച്ചും സ്വാധീനിച്ചു എന്നു് രസകരമായി പ്രതിപാദിക്കുന്നു. അറിവു സാഹിത്യത്തിലെ പിന്നോക്ക ശാഖയെ ഒട്ടൊന്നു് ശക്തിപ്പെടുത്താനുള്ള ഗ്രന്ഥകാരന്റൈ യജ്ഞത്തിന്റെ ഭാഗമാണു് ഈ ലഘു പുസ്തകം. പൊതു വായനയ്ക്കും, ഗ്രന്ഥാലയ ശാസ്ത്ര കോഴ്സുകള്ക്കു് പാഠപുസ്തകമായും, ഉപയോഗിക്കാവുന്ന പബ്ലിക് ലൈബ്രറിയെക്കുറിച്ചുളള ഭാഷയിലെ ആദ്യത്തെ കൃതി.
Malayalam. 2008. PB. Pages 112. ISBN 978-81-905928-1-9