ഹെര്‍മന്‍ ഹെസ്സെ
വിശ്വസാഹിത്യത്തിലെ ശ്രദ്ധിക്കപ്പെടാതെപോയ ഒരപൂര്‍വരചനയാണു് ക്ലിംഗ്‌സറുടെ അവസാനവേനല്‍. തന്റെ അതിസങ്കീര്‍ണമായ കലാദര്‍ശനത്തെ ആസ്വാദകരില്‍ ശക്തമായ ആഘാതമുളവാക്കുന്ന ശൈലിയില്‍ ഒരു നോവലിലൂടെ അഭിവ്യഞ്ജിപ്പിച്ചിരിക്കുകയാണു് ഹെസ്സെ. സൃഷ്ടിയുടെ ഉന്മാദം, മനുഷ്യജന്മത്തിന്റെ പരിമിതികള്‍ നല്‍കുന്ന തീവ്രവേദനകള്‍, മരണഭയം, നശ്വരമായ കാര്യങ്ങളെ കലാസൃഷ്ടികളിലൂടെ അനശ്വരമാക്കി കാലത്തെ ധിക്കരിക്കുന്നതിലെ കലാകാരന്റെ ആനന്ദം ഒക്കെ ഇവിടെ ഹെസ്സെ ആവിഷ്കരിക്കുന്നു. ചിത്രങ്ങളെ വാക്കുകളിലൂടെ നമ്മുടെ മുന്നില്‍ ചുരുള്‍നിവര്‍ത്തിയിടുന്ന മാന്ത്രികത നിറഞ്ഞ കഥനശൈലി, നോവലിന്റെ ഭാഷയില്‍ ലയിച്ചു് നമ്മെ മദിപ്പിക്കുന്ന ഹെസ്സെയുടെ ഉള്ളില്‍നിന്നുമുള്ള സംഗീതം. ക്ലിംഗ്‌സറുടെ വേദനകളും ഉന്മാദങ്ങളും അതിജീവനങ്ങളും നമ്മെയും അനുഭവിപ്പിക്കുന്ന മായാപ്രയോഗങ്ങള്‍. പുസ്തകം അവസാനിക്കുമ്പോള്‍ നമ്മുടെയും ആത്മസംഘര്‍ഷങ്ങള്‍നിറഞ്ഞ ഒരു ജന്മം ഒടുകൂന്നതുപോലെ. (പരിഭാഷ : ആര്‍ രാമന്‍നായര്‍)