Nityatha

നിത്യത: പത്മകുമാര്‍ സ്മൃതി - പ്രദീപ് പനങ്ങാടു്

സി പി പത്മകുമാറിനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സമാഹാരം. കലാപ്രവര്‍ത്തനം ആത്മാന്വേഷണമാക്കി മാറ്റിയ ചലച്ചിത്രകാരന്‍. അനുരഞജനമില്ലാത്ത നിലപാടുകളാല്‍ സ്വന്തം സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ തീവ്രതയും വിശുദ്ധിയും കാത്തു സൂക്ഷിച്ച കലാകാരന്‍. മായാത്ത പുഞ്ചിരിയാല്‍ കാലത്തിനു് ഇത്തിരിവെട്ടം പകര്‍ന്ന ഒരാള്‍. ആള്‍ക്കൂട്ടങ്ങളില്‍ ഏകാകിയായും ഏകാന്തതയില്‍ സര്‍ഗ്ഗസഞ്ചാരിയായും ജീവിച്ചതിന്റെ അടയാളങ്ങള്‍. കലയും ജീവിതവും ഒന്നായിച്ചേരുന്ന ഒരു ശില്‍പത്തിന്റെ കാഴ്ച്ചാനുഭവം. സി പി പത്മകുമാറിന്റെ സമ്മോഹനമായ ജീവിതപഥങ്ങള്‍.


Malayalam. 2015. HB. Pages 192. ISBN: 978-93-83763-14-6. Rs. 350/-