കന്യാകുമാരി ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലൂടെ നടന്നു പോകുന്ന ഒരാള്‍, പല ഇടങ്ങളിലും കണ്ടുമുട്ടുന്ന ഒരു ദൈവ സങ്കല്പമാണ് തെക്കതുകളും ഇലങ്കങ്ങളും. അവിടങ്ങളില്‍ നിന്നും മുഴങ്ങുന്ന മണിനാദങ്ങളും മന്ത്രധ്വനികളും നൂറ്റാണ്ടുകളായി കന്യാകുമാരി ജില്ലയിലെ ഗ്രാമങ്ങളുടെ സായങ്കാലവേളകളെ ധന്യമാക്കുന്നു. അത്തരം ആരാധനാസ്ഥാനങ്ങളില് പലതും ഉപേക്ഷിക്കപ്പെടുകയോ പുനരുദ്ധാരണം ചെയ്യപ്പെടുകയോ വലിയ ക്ഷേത്രങ്ങളായി രൂപാന്തരം പ്രാപിക്കുകയോ ചെയ്തിരിക്കുന്നു. ഇവയുടെ ചരിത്രവും സംസ്കാരവും പഠനവിധേയമാക്കുകയും അവയുടെ സംരകഷണത്തിനും നിത്യപൂജകൾ പുനഃസ്ഥാപിക്കുന്നതിനും എല്ലാ ഇത്തരം ക്ഷേത്രങ്ങളെയും ഡോക്യുമെന്റ് ചെയ്യുന്നതിനും ഒരു ഡയറെക്ടറി തയ്യാറാക്കുന്നതിനും വേണ്ട ഒരു പ്രൊജക്റ്റ് കന്യാകുമാരി ഡി സ്ട്രിക്റ്റ് നായർ കുടുംബക്ഷേത്ര ഏകോപനസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടു. ക്ഷേത്രങ്ങളുടെ വിശദവിവരങ്ങൾ നൽകി ഈ പ്രവർത്തനത്തോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു. സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസ് സാങ്കേതിക സഹായം നൽകുന്ന ഒരു പൈതൃക സംരക്ഷ ണ പദ്ധതിയാണ് കന്യാകുമാരി ഡി സ്ട്രിക്റ്റ് കുടുംബക്ഷേത്ര ഡോക്യുമെൻടെഷൻ പ്രോജെക്ട. വിശദ വിവരങ്ങളും ഡയറക്ടറിയിലേക്കു വേണ്ടി ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനുള്ള് ഫാറവും തുടർ പേജുകളിൽ ലഭ്യമാണ്. ഫോണിൽ ബന്ധപ്പെടുവാൻ ശ്രീ ബാലകൃഷ്ണൻ നായർ 9486679833