Pracheena Malaylam

പ്രാചീന മലയാളം (ഒന്നാം ഭാഗം ) ചട്ടമ്പിസ്വാമികള്‍

കേരളചരിത്രത്തെ സംബന്ധിച്ചു് നിലനിന്ന പല സിദ്ധാന്തങ്ങളെയും സപ്രമാണം ചോദ്യം ചെയ്യുന്ന ഒരു കൃതിയാണ്‌ ചട്ടമ്പി സ്വാമികളുടെ 'പ്രാചീനമലയാളം' ജാതിവ്യവസ്ഥയുടെ ക്രൂരമായ വിവേചനങ്ങൾക്കടിമപ്പെട്ടു്, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു് സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന അവർണവിഭാഗങ്ങൾക്കു്, തങ്ങൾ മഹത്തായ ഒരു പാരമ്പര്യത്തിനുടമകളാണെന്നും സമൂഹത്തിൽ തുല്യസ്ഥാനവും അവസരങ്ങളും തങ്ങളുടെയും അവകാശമാണെന്നും ഉള്ള ഒരു ബോധമുണ്ടാക്കാൻ വേണ്ടി രചിച്ച കൃതിയാണത്. പ്രാചീനമലയാളം ഉൾക്കൊള്ളുന്ന സിദ്ധാന്തങ്ങൾ തന്നെയാണു് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കേരളത്തിലെ പല സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ പരിഷ്കാരങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും കാരണമായിത്തീർന്നതു്. കോളനിവാഴ്ചയെയും ജന്മികുടിയാൻ വ്യവസ്ഥിതിയെയും എതിർക്കുന്നതിനുള്ള താത്വികമായ ആയുധങ്ങൾ പ്രാചീനമലയാളത്തിൽ അടങ്ങിയിട്ടുണ്ടു്. ആറു ഭാഗങ്ങളുണ്ടെന്ന് സ്വാമിയുടെ ജീവചരിത്രകാരന്മാർ പറഞ്ഞിട്ടുള്ള കൃതിയുടെ ഒന്നാം ഭാഗം

978-93-83763-98-6


പ്രാചീന മലയാളം (രണ്ടാം ഭാഗം) ചട്ടമ്പിസ്വാമികള്‍

പ്രാചീന മലയാളം നമ്മുടെ ചരിത്രഗവേഷണ രംഗത്തെ പെരുമീന്‍ ഉദയമാണെന്നു് ഡോ ശൂരനാട്ടു കുഞ്ഞന്‍ പിള്ള രേഖപ്പെടുത്തുന്നു. ചട്ടമ്പിസ്വാമികള്‍ ആറു ഭാഗങ്ങളായി തയ്യാറാക്കിയ കൃതിയുടെ ശ്രീ വൈക്കം വിവേകാനന്ദന്‍ കണ്ടെടുത്ത രണ്ടാം ഭാഗം. മലയാളനാടിന്റെ ഉത്ഭവം, ആദിമ ജനസമൂഹം, സംസ്കാരം, ഭാഷാരീതി, ബ്രാഹ്മണ കുടിയേറ്റങ്ങള്‍, അവരുടെ പക്ഷപാതപരമായ ചരിത്രരചനകള്‍ ഇവയുടെയൊക്കെ സത്യാവസ്ഥയെ പ്രാചീനരേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചു് ഈ കൃതി അന്നുനിലവിലിരുന്ന ഉച്ചനീചത്വാധിഷ്ഠിതമായ സാമുധായികാധിപത്യ വാദങ്ങളെ സപ്രമാണം ഖണ്ഡിക്കുന്നു. അതു് ഒരു യുഗപരിവര്‍ത്തനത്തിന്റെ ആരംഭം കുറിച്ചു. ഇതില്‍ പ്രകടമാകുന്ന അന്വേഷണ ബുദ്ധിയും, സത്യദര്‍ശന രീതിയും ചരിത്ര ഗവേഷകരെ അമ്പരപ്പിക്കുന്നതാണു്. (അവതാരികഃ പ്രൊഫ. രാാജന്‍ ഗുരുക്കള്‍,(സമ്പാദനം പഠനം: വൈക്കം വിവേകാനന്ദന്‍)

ISBN: 978-93-83763-13-9