ഏകവും അദ്വിതീയവുമായ ആത്മതത്ത്വത്തെ മനസ്സിലാക്കുന്നതിനു് വളരെ ലളിതമായ രീതിയില്‍ രചിച്ച രണ്ടു പ്രകരണഗ്രന്ഥങ്ങളാണു് 'വേദാന്തസാര'വും, 'വേദാന്തസംഗ്രഹ'വും. അദ്ധ്യാരോപ അപവാദന്യായേന ഗുരു ശിഷ്യനു് ആത്മവിദ്യ ഉപദേശിക്കുന്നതാണു് വേദാന്തസംഗ്രഹം. വേദാന്തസാരം എന്ന ഗ്രന്ഥത്തില്‍ സാമവേദാന്തര്‍ഗതമായ ഛാന്ദോഗ്യോപനിഷത്തിലെ തത്ത്വമസി മഹാവാക്യമാണു് നിരൂപണം ചെയ്യുന്നതു്. ഗുരു ശിഷ്യനെ അയാള്‍ ബ്രഹ്മസ്വരൂപനാണെന്നു് പറഞ്ഞറിയിക്കുകയാണിതു വഴി ചെയ്യുന്നതു്. (സമ്പാദനം പഠനം: പന്മന ഉണ്ണിക്കൃഷ്ണന്‍)
Malayalam. 2014.. PB. Pages 96. ISBN: 978-93-83763-01.-6