എന്‍.വി.യെ സ്മരിച്ചുകൊണ്ടു് കഴിഞ്ഞ മുപ്പതുകൊല്ലക്കാലത്തെഴുതിയ ചില ഉപന്യാസങ്ങളുടെയും ചെയ്ത ചില പ്രഭാഷണങ്ങളുടെയും സംഗ്രഹമാണു് ഈ ചെറുപുസ്തകം. 'നന്നങ്ങാടിക'ളും 'തീവണ്ടിയിലെ പാ' ട്ടും എഴുതിയ പണ്ഡിതകവിയ്ക്കു് അത്ഭുതാദരസമന്വിതമായ അഞ്ജലിയാണു് ഈ പുസ്തകം. കവിത സ്വകാര്യമായൊരു ആഭിചാരക്രിയയല്ല, രാഷ്ട്രതന്ത്രപ്രാണമായൊരു സാമൂഹികപ്രക്രിയയാണെന്നു തെളിയിച്ച ഒളിപ്പോരാളിയായിരുന്നു എന്‍.വി. കൊളോണിയല്‍/ പോസ്റ്റ് കൊളോണിയല്കാലങ്ങളുടെ സൂക്ഷ്മമാപകങ്ങളായ 'മദിരാശിയില്ഒരു രാത്രി'യും 'ജീവിതവും മരണവും' എഴുതിയ നിര്‍ഭയനും സതൈ്യകസന്ധനുമായ ആ സ്വാതന്ത്ര്യസമരകവിഭടന്നു് വിനീതമായ അഭിവാദ്യമാണു് ഈ പുസ്തകം. ജിവിതത്തിന്റെ അപരാഹ്നത്തില്‍ എന്‍.വി.യ്ക്കു് സഹിയേ്ക്കണ്ടിവന്ന അവഗണനയ്ക്കും വിനിന്ദനത്തിനും അദ്ദേഹത്തിന്റെ നൂറ്റിയൊന്നാം പിറന്നാളിന്നു് അനുശയപൂര്വം അനുഷ്ഠിയ്ക്കുന്ന പ്രായശ്ചിത്തമാണു് ഈ പുസ്തകം. (ആത്മാരാമന്)
Malayalam, 2017. PB. Pages 188. ISBN 978-93-83763-35-1